പോത്തിന്റെ ആക്രമണത്തിൽ പത്ര ഏജന്റിന് പരുക്ക്
രാമമംഗലം: പത്ര വിതരണത്തിനിടെ പോത്തിന്റെ ആക്രമണത്തിൽ മംഗളം ഏജന്റിന് പരുക്കേറ്റു. ഉള്ളേലിക്കുന്ന് ഏജന്റ് റെജി.പി.ഏലിയാസിനാണ് (56) പരുക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ ഉള്ളേലിക്കുന്നിനു സമീപത്ത് പത്രം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെ പിന്നിലൂടെ വന്ന പോത്ത് ബൈക്കിൽ ഇടിക്കുകയായിരുന്നു. കൊമ്പ് ബൈക്കിൽ ഉടക്കിയതോടെ വാഹനം റോഡിൽ മറിഞ്ഞു. പിറവം ജെ.എം.പി ആശുപത്രിയിൽ ചികീസയിലുള്ള റെജിയുടെ ഇടതു കൈയിൽ ഒടിവുണ്ട്. ഉള്ളേലിക്കുന്ന് സ്വദേശിയുടേതാണ് പോത്ത്.
ഫോട്ടോ
പോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ റെജി.പി.ഏലിയാസ്