എസ്‌സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു
തിരുമാറാടി : പഞ്ചായത്തിന്റെ 2023 – 24 വാർഷികപദ്ധതിയിൽ പ്പെടുത്തിയുള്ള എസ്‌സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സാജു ജോൺ, രമ എം കൈമൾ, പഞ്ചായത്ത് അംഗങ്ങളായ സി.വി.ജോയ്, ആലീസ് ബിനു, എം.സി.അജി, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ് എസ് എന്നിവർ പങ്കെടുത്തു. 130000 രൂപ വകയിരുത്തി 20 കുട്ടികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്.
ഫോട്ടോ : പഞ്ചായത്തിലെ എസ്‌സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിക്കുന്നു.