മണീട് ഗ്രാമപഞ്ചായത്ത് ദീപം പുനരധിവാസ പദ്ധതി സമർപ്പണവും താക്കോൽ ദാനവും നടത്തി.
പിറവം : പ്രവാസിയായ അബ്രഹാം ബഞ്ചമിന്റെയും കുടുംബത്തിന്റെയും കാരുണ്യത്താൽ മണീട് ഏഴയ്ക്കരനാട് കരിക്കാട്ടുപടിയിൽ 6 കുടുംബങ്ങൾക്ക് കയറിക്കിടക്കുവാൻ ഭവനങ്ങളായി.കരിക്കാട്ടുപടിയിൽ 50 സെന്റ് സ്ഥലം വാങ്ങി അതിൽ 25 സെന്റ് ഗ്രാമ പഞ്ചായത്തിന് എഴുതി നൽകി ,അതിൽ മനോഹരമായി പണി പൂർത്തീകരിച്ച് , 6 വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തി , അർഹതപ്പെട്ട 6 കുടുംബങ്ങളെയാണ് പദ്ധതിയിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കുടുംബത്തിനും ജീവിതാവസാനം വരെയും, ആവശ്യമെങ്കിൽ മക്കളുടെ കാലഘട്ടം വരെയും കഴിയുവാനുള്ള അവകാശമാണ് നൽകിയിട്ടുള്ളത്.പദ്ധതിയുടെ സമർപ്പണവും, താക്കോൽ ദാനവും പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. താക്കോൽ ദാനം മലങ്കര മർത്തോമ്മ സിറിയൻ സഭയുടെ റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവ്വഹിച്ചു. .മുoബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇൻക് പുരസ്കാര ജേതാവ് ടി.കെ. പ്രദീപ് കുമാറിനെ അനൂപ് ജേക്കബ് എം.എൽ.എ. ആദരിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖ നേതാക്കന്മാർ അടക്കമുള്ളവർ പങ്കെടുത്തു.