മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം: കൂത്താട്ടുകുളം ജീനിയസ് ലൈബ്രറി സർഗ കിരീടം നേടി
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വാഴപ്പിള്ളി വി.ആർഎ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ താലൂക്ക് തല സർഗോത്സവം നഗരസഭചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ , ജോസ് കരിമ്പന,കദീജ മൊയ്തീൻ , പി. അർജ്ജുനൻ , പി.കെ.വിജയൻ , സിന്ധു ഉല്ലാസ്, കെ.കെ.ജയേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പത്ത് ഇനങ്ങളിൽ കലാ മത്സരങ്ങൾ നടന്നു . ഹൈസ്ക്കൂൾ വിഭാഗം കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം പാമ്പാക്കുട പബ്ലിക് ലൈബ്രറിക്കും, രണ്ടാസ്ഥാനം ദി നാഷണൽ റീഡിംഗം ക്ലബ്ബ് കദളിക്കാടും, കാവ്യാലാപനം ഒന്നും രണ്ടും സ്ഥാനം ആറൂർ പബ്ലിക് ലൈബ്രറിക്കും , കഥാരചന ഒന്നാം സ്ഥാനം എസ്.എൻ. പബ്ലിക് ലൈബ്രറി കോഴിപ്പിള്ളിക്കും, രണ്ടാം സ്ഥാനം കാക്കൂർ ഗ്രാമീണവായനശാല, ആസ്വാദന കുറിപ്പ് ഒന്നാസ്ഥാനം ജീനിയസ് പബ്ലിക് ലൈബ്രറി കൂത്താട്ടുകുളം, രണ്ടാം സ്ഥാനം മേക്കടമ്പ് പബ്ലിക് ലൈബ്രറി, കവിതാ രചനക്ക് ഒന്നാസ്ഥാനം ജീനിയസ് ലൈബ്രറി കൂത്താട്ടുകുളം,രണ്ടാം സ്ഥാനം പാമ്പാക്കുട പബ്ലിക് ലൈബ്രറി, പ്രസംഗം ഒന്നാം സ്ഥാനം എസ്.എൻ. ലൈബ്രറി കോഴിപ്പിള്ളി, രണ്ടാംസ്ഥാനം ആറൂർ പബ്ലിക് ലൈബ്രറി, മോണോ ആക്ട് ഒന്നാം സ്ഥാനം മേക്കടമ്പ് ലൈബ്രറി, രണ്ടാം സ്ഥാനം പാമ്പാക്കുട പബ്ലിക് ലൈബ്രറി, നാടൻ പാട്ട് ഒന്നാം സ്ഥാനം നാഷണൽ ലൈബ്രറി കദളിക്കാട് , രണ്ടാം സ്ഥാനം ജീനിയസ് ലൈബ്രറി മംഗലത്തുതാഴം , ഉപന്യാസം ഒന്നാം സ്ഥാനം കോസ്മോപൊളിറ്റൻ ലൈബ്രറി കല്ലൂർക്കാട് , രണ്ടാം സ്ഥാനം ആറൂർ പബ്ലിക് ലൈബ്രറി എന്നിങ്ങനെ ലഭിച്ചു. യു.പി വിഭാഗത്തിൽ കഥാപ്രസംഗം ഒന്നാം സ്ഥാനം കൈരളി വായനശാല പുളിന്താനം , രണ്ടാം സ്ഥാനം ഗ്രാമീണ വായനശാല കാക്കൂർ, നാടൻപാട്ട് ഒന്ന്, ജീനിയസ് ലൈബ്രറി, രണ്ട് ആസാദ് ലൈബ്രറി പേഴക്കാപ്പിള്ളി , കാർട്ടൂൺ ഒന്നും രണ്ടും ജീനിയസ് ലൈബ്രറി , കാവ്യാലാപനം ഒന്ന് ജീനിയസ് ലൈബ്രറി, രണ്ട് ആസാദ് ലൈബ്രറി, കവിത രചന ഒന്നും രണ്ടും ജീനിയസ് ലൈബ്രറി കഥാരചന ഒന്ന് ആറൂർ ലൈബ്രറി, രണ്ട് കോസ്മോ കല്ലൂർക്കാട് , ആസ്വാദന കുറിപ്പ് ഒന്ന് ജീനിയസ് ലൈബ്രറി, രണ്ട് പാമ്പാക്കുട ലൈബ്രറി, പ്രസംഗം ഒന്ന് ആറൂർ ലൈബ്രറി , രണ്ട് കാക്കൂർ ലൈബ്രറി, ഉപന്യാസം ഒന്ന് ആറൂർ ലൈബ്രറി , രണ്ട് കോസ്മോ ലൈബ്രറി, മോണോആക്ട് ഒന്ന് ആസാദ് ലൈബ്രറി, രണ്ട് കൈരളി പുളിന്താനം എന്നീ ക്രമത്തിൽ ലഭിച്ചു . വൈകിട്ട് നടന്ന സമാപന സമ്മേളനംവാർഡ് കൗൺസിലർ കെ.ജി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തുസംഘടക സമിതി ചെയർ പേഴ്സൺ സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആർ.രാജീവ് സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ. വിജയകുമാർ , ജോസ് കരിമ്പന, ജോഷി സ്കറിയ, എന്നിവർ സംസാരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ആർ.രാകേഷ് സമ്മാനദാനം നിർവഹിച്ചു.
ചിത്രം- മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വാഴപ്പിള്ളി വി.ആർഎ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ താലൂക്ക് തല സർഗോത്സവം നഗരസഭചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനംചെയ്യുന്നു. .