പിറവത്ത് ജൂബി തോമസ് സ്മാരക ബാസ്കറ്റ്ബോൾ ടൂർണമെന്റ് തുടങ്ങി.
പിറവം : അകാലത്തിൽ വിട്ടുപിരിഞ്ഞ പിറവത്തിൻ്റെ സ്വന്തം കായികതാരം ജൂബി തോമസ് പാണാലിക്കലിൻ്റെ സ്മരണയിൽ പിറവത്ത് ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
പിറവം കോസ്മോസ് ക്ലബ്ബാണ് ജൂബി തോമസ് പാണാലിക്കൽ സ്മാരക ബാസ്‌കറ്റ്ബോൾ ടൂർണ മെന്റ് സംഘടിപ്പിക്കുന്നത്. പിറവം സെയ്ൻ്റ് ജോസഫ് ഹൈസ്കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങിയ ടൂർണമെൻ്റ് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ പിലിപ്പ് ഉദ്ഘാടനം ചെയ്തു. നടൻ ലാലു അലക്സ്, മനോജ് ലാൽ, നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം, എന്നിവർ ടീമുകളെ പരിചയപ്പെടുത്തി.
വ്യാഴാഴ്ച വൈകീട്ട് 6.30-ന് വനിതകളുടെ പ്രദർശനമത്സരമുണ്ട്. തുടർന്നാണ് ഫൈനൽ മത്സരം.