ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു
പിറവം : ഇന്നലെ (02/01/24) ചൊവ്വാഴ്ച രാവിലെ തുപ്പുംപടി – വെട്ടിക്കൽ റോഡിൽ കത്തനാര്ചിറ കവലയിൽ വച്ചു അപ്പു സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു.
ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ITI പഠനം പൂർത്തിയാക്കിയ ശേഷം അരയങ്കാവിൽ സ്വകാര്യ സ്ഥാപനത്തിൽ വെൽഡർ ആയി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് പരേതനായ മുത്തു.
മാതാവ് തുളസി.
സഹോദരി രാജലക്ഷ്മി
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്