റിവർ വാലി റോട്ടറി ക്ലബ്ബ് ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നടത്തി.
പിറവം റിവർ വാലി റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ പ്രോഗ്രാമിൽ ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ സന്ദേശം നല്കുന്നു. പി.വി.തോമസ്, ഡോ. പൗലോസ് പുളിക്കിയിൽ എന്നിവർ സമീപം.
പിറവം: റിവർ വാലി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യൂ ഇയർ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്റ് ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ മുഖ്യ സന്ദേശം നല്കി. മനുഷ്യനിലെ ഈശ്വരനെ കണ്ടെത്തുകയാണ് റോട്ടേറിയൻസിന്റെ ദൗത്യവും കടമയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോ ഏ.സി. പീറ്റർ, പി.വി.തോമസ്, ഡോ. പൗലോസ് പുളിക്കിയിൽ , ഡോ. സെൽവി സേവ്യർ, പി.യു. ബേബി, എൽദോ പോൾ എന്നിവർ സംസാരിച്ചു. ജോൺ.പി.തോമസും കുടുംബവും കരോൾ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് നടന്ന സംഗീത നിശയ്ക്ക് ജോനാഥൻ , റേയ്ച്ചൽ എന്നിവർ നേതൃത്വം നല്കി.