Back To Top

January 2, 2024

അഗ്രോപാർക്കിൽ സൗജന്യ നാനോ മൈക്രോ മെഷീനറി എക്സ്പോ ആരംഭിച്ചു

 

 

പിറവം : അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ നാനോ-മൈക്രോ – ചെറുകിട ഗാർഹിക സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ലഘുയന്ത്രങ്ങളുടെ സൗജന്യ പ്രദർശനം പിറവം അഗ്രോപാർക്കിൽ പ്രദർശനം ആരംഭിച്ചു. ജനുവരി 7 വരെ പ്രദർശനം തുടരും. കുറഞ്ഞ മുതൽ മുടക്കിൽ ഉപജീവന സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള യന്ത്രങ്ങളാണ് ടി പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ശ്രമിക്കുന്നർക്ക് യന്ത്രങ്ങളും അവയുടെ പ്രദർശനങ്ങളും അവയുടെ പ്രവർത്തനങ്ങളും മനസ്സിലാക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഷീനറി എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്.

അഗ്രി&ഫുഡ് പ്രോസസ്സിംഗ്, പായ്ക്കിങ്, ഫില്ലിംഗ് , ഗ്രൈൻഡിംഗ്, റോസ്റ്റിംഗ്, എക്സ്ട്രാക്ഷൻ , സീലിംഗ്, സ്‌ലൈസിങ്, സ്റ്റീമിംഗ്, കോഡിംഗ്, മിക്സിങ്, ഡ്രയിങ്, ബോയിലിംഗ്, വാക്വം ക്യാനിംഗ് വിഭാഗത്തിലുള്ള ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും , ഇൻസുലേഷൻ ടേപ്പ് , അഗർബെത്തി, കർപ്പൂരം , കോട്ടൺ വേസ്റ്റ്, തുടങ്ങിയ ചെറുകിട വ്യവസായ യന്ത്രങ്ങളും പ്രദർശനത്തിനുണ്ട്. നാളികേരാധിഷ്‌ഠിത വ്യവസായങ്ങളായ കൊപ്ര നിർമ്മാണം, വെളിച്ചെണ്ണ നിർമ്മാണം, തേങ്ങാപ്പാൽ നിർമ്മാണം, മൈക്രോ ഓയിൽ മില്ല് തുടങ്ങിയവയ്‌ക്കുഉപയോഗപ്പെടുത്താവുന്ന ആധുനിക യന്ത്രങ്ങളും പ്രദർശനത്തിലുണ്ട്. യന്ത്രങ്ങളോടൊപ്പം ടി യന്ത്രങ്ങൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ ഇറക്കുന്നതിനുള്ള പരിശീലനവും ലഭിക്കും. ധനകാര്യ സ്ഥാപനങ്ങൾ വഴി സാദ്ധ്യതയുള്ള സംരംഭകർക്ക് ലോൺ പ്രയോജനപ്പെടുത്തി യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ടി പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അഗ്രോപാർക്ക് , പിറവം, 0485- 2999990 , 9446713767 .

Prev Post

പിറവം സെന്റ് മേരീസ്‌ കോൺഗ്രിഗേഷനിൽ ദനഹാ പെരുന്നാൾ  

Next Post

സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പ് നടത്തി.

post-bars