Back To Top

January 1, 2024

സംസ്ഥാനങ്ങളെ ഒഴിവാക്കിയല്ല വികസനം നടപ്പാക്കേണ്ടത്‌: മുഖ്യമന്ത്രി

 

പിറവം : ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവാക്കിയല്ല രാജ്യത്തിന്റെ വികസനം നടപ്പാക്കേണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പിറവത്തെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം കേരളത്തിലാണെങ്കിലും അത്‌ രാജ്യത്തിന്റെകൂടി സ്വത്താണ്‌. ഇന്ത്യയിലെ വലിയ തുറമുഖം എന്നാണ്‌ അത്‌ അറിയപ്പെടുക. ഇതുപോലെതന്നെയാണ്‌ കേരളം രാജ്യത്തിന്‌ മാതൃകയായി കൊണ്ടുവന്ന പല പദ്ധതികളും. എന്നാൽ, കേരളത്തിന് അർഹമായ വിഹിതം കേന്ദ്രം നിഷേധിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഭാവി തകർക്കുന്ന നീക്കത്തെ ഒന്നിച്ച്‌ എതിർക്കണം. അഭിപ്രായവ്യത്യാസങ്ങൾ അതിന്‌ തടസ്സമാകരുത്‌. ഇതാണ്‌ മന്ത്രിസഭ പ്രതിപക്ഷത്തിനുമുന്നിൽ വച്ചത്‌. എന്നാൽ, ഇക്കാര്യത്തിൽ യോജിപ്പില്ലെന്നാണ്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞത്‌. ആ മനസ്സ്‌ എങ്ങിനെ രൂപപ്പെട്ടുവെന്നത്‌ പരിശോധിക്കണം.

നാടിന്‌ വിരുദ്ധമായ മനസ്സാണ്‌ ബിജെപിയുടേത്‌. അതിന്‌ അനുയോജ്യമായ മനസ്സാണ്‌ ഇപ്പോൾ യുഡിഎഫിനും അവരുടെ എംപിമാർക്കും. ബിജെപിക്ക്‌ ചെറിയൊരു നീരസംപോലും ഉണ്ടാക്കരുതെന്ന മനസ്സ്‌ എന്തുകൊണ്ട്‌ ഇവർക്കു വരുന്നു എന്നതാണ്‌ പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു

.

Prev Post

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദനഹാ പെരുന്നാൾ കൊടി കയറി

Next Post

പിറവത്ത്‌ നാടിനെ നടുക്കിയ കൊലപാതകം -ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്‌കരിക്കും.  

post-bars