നവകേരള സദസിനായ് പിറവം കെ. എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ മതിൽ പൊളിച്ചു .യു.ഡി.എഫ്. സമരത്തിലേക്ക്.
പിറവം : നവകേരള സദസിനായി പിറവം കെ. എസ്. ആർ ടി.സി ബസ് സ്റ്റാൻഡിന്റെ ഗ്യാരേജും ഡിപ്പോയും തമ്മിൽ വേർതിരിക്കുന്ന മതിൽ അർദ്ധരാത്രിയിൽ പൊളിച്ചു നീക്കി.ഒരു ബസ്സ് പോലും കയറുവാൻ കഴിയാത്ത വിധം പന്തലും മറ്റുമായി ബസ് സ്റ്റാൻഡ് പൂർണ്ണമായും കയ്യെറിയിരിക്കുകയാണ്. ദീർഘദൂര യാത്രക്കാരൂൾപ്പടെയുള്ള ആളുകൾ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്.നേരത്തെ കൊച്ചു പള്ളി മൈതാനിയിൽ 25 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പന്തൽ പരിപാടി മാറ്റി വച്ചതിനെ തുടർന്ന് പൊളിച്ചു മാറ്റിയിരുന്നു. ഇപ്പോൾ അത്രയും തന്നെ തുക മുടക്കിയാണ് വീണ്ടും പന്തൽ നിർമ്മാണം നടത്തുന്നത്.
സാധാരണക്കാരായ ജനത്തിന് ഒരു പ്രയോജനവുമില്ലാത്ത ഈ പരിപാടിക്കായി കെ.എസ.ആർ.ടി.സി. സ്റ്റാഡിലെ മതിൽ പൊളിച്ചും സ്റ്റാൻഡ് പൂർണ്ണമായും കയ്യേറിയും നടത്തുന്ന ഈ ജനദ്രോഹ നടപടികൾക്കെതിരെയു.ഡി.എഫ്. നേതാക്കൾ ശക്തമായ പ്രതിഷേധിച്ചു. ഇന്ന് പിറവം പള്ളിക്കവലയിൽ നിന്ന് കെ.എസ.ആർ.ടി.സി. സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ചു നടത്തുമെന്ന് പിറവം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,യു.ഡി. എഫ് .ജില്ലാ സെക്രട്ടറി രാജു പാണലിക്കൽ, എന്നിവർ അറിയിച്ചു.