സി.പി.ഐ സ്ഥാപക ദിനാചാരണം നടത്തി.
പിറവം : സി.പി.ഐ 98-)മത് സ്ഥാപക ദിനാചാരണം പിറവത്ത് ആചരിച്ചു. സി.പി.ഐ പിറവം മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.ഐ ലോക്കൽ അസി.സെക്രട്ടറി അനന്തു വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അഡ്വ.ബിമൽ ചന്ദ്രൻ പതാക ഉയർത്തി. സി.പി.ഐ നേതാക്കളായ രാജി പോൾ, അനൂപ് ദാസ്, അഖിൽ പി.ആർ , ബേബി തോമസ് , പ്രസൂൺ.എസ്, ബിബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.