പോലീസ് അതിക്രമത്തിനെതിരെ മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം നടത്തി
പിറവം : കെപിസിസി യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന മാർച്ചിനെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഡി.സി.സി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി എസ് ജോബിന്റെ അധ്യക്ഷതയിൽ നേതാക്കളായ വി. ജെ. ജോസഫ്, പോൾ വർഗീസ്, ജോൺ തോമസ്, എൽദോ ടോം പോൾ, എൽദോ പീറ്റർ, ശോഭ ഏലിയാസ്, എ കെ. സോജൻ,ഷിജി ബിജു, കെ എസ് രാജേഷ്, പി കെ പ്രദീപ്, സി. പി. ടൈറ്റസ്,അമൽ ബാബു,ബൈജു പി എബ്രഹാം, നിഖിൽ രാജ്, ജേക്കബ് വി. കെ,ജോയി കെ പി, പി ഐ ഏലിയാസ്, ഷിബു, സന്തോഷ് പ്രകാശ്, ജോയി, നാരായണ മേനോൻ, ഗോപി. എം എ, ജോയിവർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.