Back To Top

December 26, 2023

കോവിഡ് കേസുകളില്‍ വന്‍ വര്‍ധന.

തിരുവനന്തപുരം: കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ കൂടുതല്‍ കേസുകളാണ് എത്തിയത്. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ഇന്നലെയും മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

 

കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ഉള്ളതിനാല്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നാണ് വിലയിരുത്തല്‍. 2341 പേരാണ് നിലവില്‍ പോസിറ്റീവായുള്ളത്. ഗുരുതര സാഹചര്യമില്ലെന്നും മുൻ കരുതല്‍ മതിയെന്നുമാണ് അറിയിപ്പ്.കേരളം കൂടാതെ ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ ജെഎൻ.1 വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്ത് 20 ദിവസത്തിനിടെ കോവിഡ് ബാധിച്ച്‌ 23 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

 

കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന വലിയ വാര്‍ത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ക്രിസ്മസ് ആഘോഷം

Next Post

പോലീസ് അതിക്രമത്തിനെതിരെ മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രതിഷേധം നടത്തി

post-bars