ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ക്രിസ്മസ് ആഘോഷം
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസിലേക്ക് ക്രിസ്മസ് ആഘോഷത്തിന് വിവിധ ഗ്രൂപ്പുകളുടെ പാപ്പാന്മാർ സ്റ്റേജിൽ എത്തി. അകമ്പടിയായി വിളക്കേന്തിയ ബാലികാബാലന്മാരും. ഫാ. ഡോ . ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് തുമ്പയിൽ സന്ദേശം നൽകി. മാത്യു പീറ്റർ ശ്രീകല സോംകുമാർ, രഞ്ജിനി കെ വി ,സോനാ സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ പാപ്പാന്മാർ സമ്മാനങ്ങൾ വിതരണം ചെയ്തു. യേശുവിന്റെ പുൽക്കൂട്ടിലെ ജനനം സ്കിറ് , ആട്ടിടയന്മാരുടെ നൃത്തം, കാഴ്ച സമർപ്പണം, സാന്റാ ഡാൻസ് കരോൾ ഗാനങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി.