ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
പിറവം : നഗരസഭയിലെ 49 അതിദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ ഫിലിപ്പ് നിർവഹിച്ചു. മാസംതോറും നൽകിവരുന്ന കിറ്റ് ക്രിസ്തുമസ് പ്രമാണിച്ച് നേരത്തെ നൽകുകയാണ് ഉണ്ടായത് . 1000 രൂപക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയാണ് നൽകുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി
സലിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി ഏലിയാസ് ,വിമൽ ചന്ദ്രൻ ,വത്സല വർഗീസ്, കൗൺസിലർമാരായ ഗിരീഷ് കുമാർ, ബാബു പാറയിൽ അന്നമ്മ ഡോമി, നഗരസഭാ സെക്രട്ടറി പ്രകാശ് കുമാർ ഹെൽത്ത് സൂപ്പർവൈസർ നാസർ എന്നിവർ സംബന്ധിച്ചു.