നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
പിറവം : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. രാമമംഗലം ഓണക്കൂർ പിറമാടം പൂവത്തുംതൊട്ടിയിൽ വീട്ടിൽ ജോമോൻ.പി.ഏല്യാസ് (38) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. രാമമംഗലം, കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ ദേഹോപദ്രവം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കൂത്താട്ടുകുളം, രാമമംഗലം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.