ഏഴക്കരനാട് തിരുബലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം
പിറവം : ഏഴക്കരനാട് ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവം ഡിസംബർ ൨൪, 25 ,൨൬, 27 തീയതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഡിസംബർ 24 രാവിലെ ഗണപതി ഹോമം തുടർന്ന് പതിവ് പൂജകൾ, വൈകിട്ട് 6 30 ദീപാരാധന, ശാസ്താംപാട്ട് . ഡിസംബർ 25 രാവിലെ ഗണപതി ഹോമം, വൈകിട്ട് 6 30 ദീപാരാധന, എട്ടങ്ങാടി നിവേദ്യം തുടർന്ന് തിരുവിളയാട്ടം.. ഡിസംബർ 26 രാവിലെ ഗണപതി ഹോമം,വൈകിട്ട് 6 30 ദീപാരാധന, മാനസ ജപലഹരി തുടർന്ന് തിരുവാതിരകളി . ഡിസംബർ 27 രാവിലെ ഗണപതി ഹോമം തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനത്താട്ടു ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ 108 കരിക്ക് അഭിഷേകം, 25 കലശം ,വിശേഷാൽ തന്ത്രി പൂജ ,പ്രസാദവിതരണം, വൈകിട്ട് 6 30 ദീപാരാധന എന്നിവ നടക്കും