Back To Top

December 23, 2023

റോഡിൽ കിടന്നു കിട്ടിയ രണ്ടു പവൻ  സ്വർണ്ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ നൽകി വീട്ടമ്മ.

കൂത്താട്ടുകുളം : റോഡിൽ കിടന്നു കിട്ടിയ രണ്ടു പവൻ

സ്വർണ്ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ നൽകി വീട്ടമ്മ. കൂത്താട്ടുകുളം രാമപുരം ജംഗ്ഷന് സമീപം താമസിക്കുന്ന അഖിൽ വിനായകന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കഴിഞ്ഞ ദിവസം

രാമപുരം കവലയിൽ നിന്നും മോതിരം ലഭിച്ചത്. ഉടൻ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

ഉടമ രാമപുരം കീഴാക്കൻ ഇല്ലം ശ്രീകുമാരൻ നമ്പൂതിരി സ്റ്റേഷനിൽ മോതിരം നഷ്ടപ്പെട്ട വിവരം അറിയിക്കാൻ എത്തിയപ്പോഴാണ് വീട്ടമ്മ സ്റ്റേഷനിൽ മോതിരം ഏൽപ്പിച്ച വിവരം അറിയുന്നത്.

സ്റ്റേഷൻ ഓഫീസർ പി.ജെ.നോബിളിന്റെ സാന്നിധ്യത്തിൽ കൃഷ്ണപ്രിയയുടെ കയ്യിൽ നിന്ന് മോതിരം ഏറ്റുവാങ്ങി.

 

ഫോട്ടോ : കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ ഏൽപ്പിക്കുന്നു.

Prev Post

സർവ്വീസിലിരിക്കെ മരണപ്പട്ട ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി ഏലിയാസിന്റെ കുടുംബ സഹായനിധി…

Next Post

ഏഴക്കരനാട് തിരുബലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം

post-bars