ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ രാമാനുജൻ അനുസ്മരണം നടത്തി.
പിറവം : വിശ്വപ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ജന്മദിനം നാഷണൽ മാത്തമാറ്റിക്സ് ഡേ ആയി ഇലഞ്ഞി സെന്റ് ഫിലോമിനാസ് പുബ്ലിക്ക് സ്‌കൂളിൽ ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം കണക്ക് വിശാരദയായ ജോയ്‌സി പോൾ ഉദ്ഘാടനം ചെയ്തു. ഫാ .ഡോ .ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാത്യു പീറ്റർ ബിനു പൗലോസ്, ബിന്ദു കെ , പോൺസി സോണി , ഡെൽന ആൻ ബിനു , ഡീനു അന്ന റോബി , വസുദേവ് പ്രവീൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചാർട്ട് പ്രദർശനവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. സെബിൻ രാജു മനോഹരമായി വരച്ചെടുത്ത രാമാനുജന്റെ ചിത്രം സ്കൂൾ ഹാളിൽ പ്രിൻസിപ്പൽ അനാച്ഛാദനം ചെയ്തു.