റോഡിൽ കക്കൂസ് മാലിന്യം തള്ളിയതിന് 25000 രൂപ പിഴ ചുമത്തി.
പിറവം : പിറവം നഗരസഭ 27 ഡിവിഷനിൽ മാമല കവല -പേപ്പതി റോഡിൽ കഴിഞ്ഞദിവസം രാത്രി കക്കൂസ് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ലഭ്യമായ വാഹന നമ്പർ മുഖാന്തരം ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് ആണ് നടപടി സ്വീകരിച്ചത് സനോജ് ടി.ജെ. എന്ന വ്യക്തിയിൽ നിന്നും കേരള മുൻസിപ്പൽ ആക്ട് പ്രകാരം 25,000 രൂപ പിഴ ഈടാക്കുകയും മാലിന്യം തള്ളിയ സ്ഥലം ടിയാനെ കൊണ്ട് വൃത്തിയാക്കി ക്ലോറിനേഷൻ നടത്തിക്കുകയും ചെയ്തു . തുടർന്നും നഗരസഭയുടെ ഭാഗത്തുനിന്നും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അറിയിച്ചു