മേക്കാട്ടിൽ എം സി കുര്യാക്കോസ് റമ്പാച്ചന് സ്വീകരണം നൽകി
പിറവം : നവാഭിഷിക്തനായ റവ.മേക്കാട്ടിൽ എം സി കുര്യാക്കോസ് റമ്പാച്ചന് പമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിയിൽ സ്വീകരണം നൽകി. പെരുന്നാൾ കുർബാനക്ക് ശേഷം നടന്ന യോഗം ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു.സഭ മാനേജിങ്ങ് കമ്മിറ്റിയംഗം
ഫാ.ജോസഫ് മലയിൽ അധ്യക്ഷനായി. വികാരി ഫാ.അബ്രഹം പാലപ്പിള്ളിൽ ഇടവകയുടെ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് തടത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ ജോൺ വി ജോൺ, ഫാ.ബാബു മടക്കാലിൻ, ഫാ വർഗീസ് പി വർഗീസ്,
ഫാ.ബിബിൻ സാബു, ഫാ.സക്കറിയ ജോൺ,ഫാ.ടോം ബേബി, മേരിക്കുട്ടി മത്തായി എന്നിവർ സംസാരിച്ചു. യുവജനപ്രസ്ഥാനം പുറത്തിറക്കിയ
ഇടവക കലണ്ടർ റമ്പാച്ചൻ ഐസക് പുതുശേരിലിന് നൽകി പ്രകാശനം ചെയ്തു . സഭ പൂർണ സന്യസ്ഥ സ്ഥാനം നൽകി ഉയർത്തിയ എം സി കുര്യാക്കോസ് റമ്പാച്ചൻ പാമ്പാക്കുട അഞ്ചൽപ്പെട്ടി മേക്കാട്ടിൽ കുടുംബാഗമാണ്.