പിറവം നഗരസഭ 2021 – 2022 വർഷ ഓഡിറ്റ് റിപ്പോർട്ട് ഗുരുതര ക്രമക്കേടുകൾ. കൗൺിസിൽ യോഗം മാറ്റി വച്ചു.
പിറവം : നഗരസഭ 2021 – 2022 വർഷ ഓഡിറ്റ് റിപ്പോർട്ട് നഗരസഭ ഓഫീസിൽ എത്തിയത് 27.05.2023 ൽ ആണെങ്കിലും കൗൺസിലിൽ ചർച്ചക്ക് വച്ചത് 7 മാസത്തിന് ശേഷം . ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും കെടുകാര്യസ്ഥതയും ആണ് ഓഡിറ്റ് റിപ്പോർട്ട് ൽ ചൂണ്ടിക്കാണിക്കുന്നത്. അംഗൻവാടി പോഷകാഹാര വിതരണം ക്രമരഹിതമായി നടപ്പിലാക്കിയത് മൂലം 425318 രൂപ ഓഡിറ്റിൽ തടസപെടുത്തിയിരിക്കുന്നു. കോവിഡ് കാലത്ത് തുടങ്ങിയ ഡി സി. സി. യുടെ പ്രവർത്തനം 2021 ഒക്ടോബർ മാസം അവസാനിച്ചിരുന്നു. അതിനു ശേഷം 2022 ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി രോഗികളെ കൊണ്ടു പോയതിന് വാഹന വാടക ഡ്രൈവറുടെ വേതനം ഇനത്തിൽ 128420 രൂപ അനധികൃതം ആയി നൽകിയിരിക്കുന്നു. താലൂക്കാശുപത്രിയിൽ മരുന്നുകളും മറ്റും കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപറേഷൻ ൽ നിന്നും വാങ്ങണം എന്നിരിക്കെ ക്രമവിരുദ്ധമായി ഇ ടെന്റർ പോലും വിളിക്കാതെ ഇടപ്പള്ളിയിലെ സ്മാർട്ട് സപ്ലൈസ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ മരുന്നിന്റെ വില ആയ 13, 41,819 രൂപ ഓഡിറ്റിൽ തടസപെടുത്തിയിരിക്കുന്നതാണ്. പട്ടികജാതി കുടുംബത്തിന് കുടിവെള്ള വിതരണം നൽകിയതിലും വലിയ ക്രമക്കേടുകൾ ചൂണ്ടി കാണിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും നികുതി ഈടാ ക്കാത്തതിനാലും വസ്തു നികുതി സമയബന്ധിതമായി പിരിച്ചെടുക്കാത്തത് മൂലവും നഗരസഭക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തി വച്ചു. സി.എച്.സി. യിൽ വെള്ളക്കരത്തിന്റെ കുടിശിക 2 പ്രാവശ്യം അടച്ച ഇനത്തിൽ നഗരസഭക്ക് Rs.96965 രൂപ നഷ്ടം വന്നു. തെരുവ് വിളക്ക് കൾ മാറ്റി സ്ഥാപിക്കാൻ നിർമൽ ലൈറ്റിന് ക്രമവിരുദ്ധം ആയി കരാർ നൽകി.
നഗരസഭയുടെ പുതിയ ഓഫീസ് ഫർനീഷിങ് ചെയ്തതിൽ ക്രമക്കേട് ചൂണ്ടി ക്കാണിച്ചു. ഷെൽട്ടർ ഹോം നിർമാണത്തിൽ കോട്ടപ്പുറത്തെ ഷോപിങ് കോംപ്ലക്സ് നിർമാണത്തിലും പല രീതിയിൽ ഉള്ള അപാകതകളും ചൂണ്ടിക്കാണിച്ചു. മേൽ കാണിച്ച അപാകതകൾ കാണിച്ച് കൊണ്ട് മാസങ്ങൾക്ക് മുൻപ് നഗര സഭക്ക് നോട്ടീസ് നൽകി എങ്കിലും മറുപടി ലഭിച്ചിട്ടില്ല എന്നതാണ് ഓഡിറ്റ റിപ്പോട്ട് കാണിക്കുന്നത്. കൗൺസിൽ ചർച്ചയിൽ ഓഡിറ്റ് റിപ്പോർട്ട് ൽ കാണിച്ച പല അപാകതകൾക്കും മറുപടി നൽകുവാൻ സാധിക്കാത്ത കൊണ്ട്
യു.ഡി.എഫ്. കൗൺസിലർ മാരുടെ നിർദേശം പരിഗണിച്ച് കൗൺസിൽ യോഗം വേറൊരു ദിവസത്തേക്ക് മാറ്റി വച്ചു.