കക്കാട്ടിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിച്ചു.
പിറവം: എസ്.എൻ.ഡി.പി. യോഗം പിറവം കക്കാട് 5301-ാം നമ്പർ ശാഖയോടനുബന്ധിച്ച് നിർമിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിച്ചു. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച വിഗ്രഹ ഘോഷയാത്ര വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഫ്ലാഗ് ഓഫ് ചെയ്തു. പാമ്പാക്കുട ശാഖാ സെക്രട്ടറി കെ.കെ. തമ്പി അധ്യക്ഷനായി.
വിഗ്രഹ ഘോഷയാത്രയ്ക്ക് കക്കാട് കവലയിൽ കക്കാട് എസ്.എൻ. ഡി.പി. ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രത്തിൽ ശിവഗിരിയിലെ സന്ന്യാസി ശ്രേഷ്ഠൻ സ്വാമി ശിവനാരായണ തീർത്ഥ യെ പൂർണകുംഭം നൽകി സ്വീകരിച്ചു.
വൈകീട്ട് ദീപാരാധനയെ തുടർന്ന് ആചാര്യവരണത്തോടെ ചടങ്ങുകൾ തുടങ്ങി. ആചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയെ കൂറയും പവിത്രമോതിരവും നൽകി ചടങ്ങുകൾക്ക് ആചാര്യനാക്കി. ബിംബ പരിഗ്രഹത്തെ തുടർന്ന് പ്രാസാദ ശുദ്ധി, സ്ഥലശുദ്ധി ക്രിയകൾ നടന്നു.
തുടർന്ന് ഞായറാഴ്ച രാവിലെ തന്ത്രി ശിവഗിരി മഠത്തിലെ സ്വാമി ശി വനാരായണ തീർത്ഥയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജക ളോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അധിവാസംവിടർത്തി പൂജ യെത്തുടർന്ന് 9.30-ന് ശ്രീലകത്ത് ശ്രീനാരായണ ഗുരുവിൻ്റെ പഞ്ച ലോഹവിഗ്രഹം പ്രതിഷ്ഠിച്ച് ജീവകലശം അഭിഷേകം ചെയ്തു. ക്ഷേത്ര സമർപ്പണ യോഗം എസ്.എൻ.ഡി.പി. യോഗം മൂവാറ്റുപുഴ താലൂ ക്ക് യൂണിയൻ പ്രസിഡൻ്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ടി. ബിജു അധ്യക്ഷനായി. യൂണിയൻ സെക്രട്ട റി അഡ്വ. എ.കെ. അനിൽകുമാർ സംഘടനാസന്ദേശം നൽകി. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം, ശാഖാ സെക്രട്ടറി പി.പി. ശിവദാസ, വൈസ് പ്രസിഡൻ്റ് എൻ.കെ. സുരേഷ്, യോഗം ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് തമ്പാൻ എന്നിവർ സംസാരിച്ചു.