പാമ്പാക്കുട സെൻറ്. ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ദ്വിശതാബ്ദി ആഘോഷം
പിറവം : 1825 – ൽ ആരാധന ആരംഭിച്ച പാമ്പാക്കട സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 200 വർഷം പൂർത്തിയാക്കുന്നതിൻ്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 2024 ജനുവരി ഒന്നിന് തുടക്കം കുറിക്കും. പാമ്പാക്കുട കോനാട്ട് കുടുംബത്തിലെ വൈദികരുടെ നേതൃത്വത്തിൽ ആരാധന നടത്തിവരുന്ന സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ ദ്വിശതാബ്ദി നടത്തിപ്പിനു വേണ്ടി 101 അംഗ ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാ .ഡോ. ജോൺസ് എബ്രഹാം കോനാട്ട് , സഹ വികാരിമാരായ ഫാ. പോൾ ജോൺ കോനാട്ട്, ഫാ. ടോം ബേബി വെട്ടിക്കുഴിയിൽ കൺവീനർ ജോമോൻ കെ ജെ, ട്രഷറർ ചാക്കോ പിയു, നിഖിൽ കെ ജോയി , ഷിൻ്റോ എം ജോയി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒന്നാം തീയതി വൈകുന്നേരം ആറുമണിക്ക് പാമ്പാക്കട ത്രീസായ്
ശുബ്ഹോ സെൻററിൽ നടത്തുന്ന പൊതുസമ്മേളനം പരി,ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കുന്നംകുളം ഭദ്രാസനം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിക്കും കേരളത്തിൻറെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും .ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത ചെയ്യുന്ന വിവിധ ജീവകാരുണ്യ പദ്ധതികളായ ഭവനദാന പദ്ധതി കോട്ടയം എം.പി അഡ്വ. തോമസ് ചാഴികാടനും, പാലിയേറ്റീവ് കെയർ യൂണിറ്റ് പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബും ഉദ്ഘാടനം ചെയ്യും .പള്ളിയിലെ ഇടവകാംഗവും ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എം.ഡി ഡോ. ആൽബിൻ ജോൺ വർഗീസ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും.യോഗത്തിൽ പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് പോൾസൺ സ്‌കറിയ, ത്രിതല പഞ്ചായത്ത് മെമ്പർമാരായ ഇടവകാംഗങ്ങൾക്കും ആദരവുകൾ അർപ്പിക്കും . മലങ്കര സഭ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. സജി അമയിൽ, ആത്മായ ട്രസ്റ്റി റോണി വർഗീസ് വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ആശംസകൾ അർപ്പിച്ച് സംസാരിക്കും ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ ഭാഗമായി നിരവധി ജീവകാരുണ്യ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.