രാമമംഗലത്ത് അതിഥി തൊഴലാളിയെ മരിച്ച നിലിയിൽ കണ്ടെത്തി
രാമമംഗലം : കടവ് ബസ് സ്റ്റാൻഡിന് പിന്നിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി മിട്ടു (42) വാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ലിഫ്റ്റ് ഇറിഗേഷൻ കനാൽ ബണ്ടിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ മിട്ടുവിനെ രാമമംഗലം പോലിസാണ് പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. വലത് കാലിൽ തോർത്ത് വരിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു. കനാലിലൂടെ ഒഴുകി വന്ന മിട്ടുവിനെ രണ്ട് അതിഥി തൊഴിലാളികളാണ് കനാലിൽ നിന്നെടുത്ത് കരയിൽ കിടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എ ന്നാൽ ഇതിന് ശേഷം പോലീസ് എത്തുന്നതിന് മുമ്പായി ഇരുവരും പോയത് സംശയത്തിനിടയാക്കി. തുടർന്ന് ഇവരെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തു. നാല് മാസം മുമ്പ് രാമമംഗലത്ത് എത്തിയ മിട്ടു ബസ് സ്റ്റാൻഡ് പരിസരത്താണ് അന്തിയുറങ്ങിയിരുന്നത്. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം റിപോര്ട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.