മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി മകളെ മാപ്പ് സായാഹ്ന ധർണ്ണ നടത്തി
പിറവം : വണ്ടിപ്പെരിയാറിൽ കൊല ചെയ്യപ്പെട്ട പിഞ്ചോമനയായ പെൺകുട്ടിയുടെ ഘാതകന് ശിക്ഷ വാങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ട്, അന്വേഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും പോലീസും പ്രോസിക്യുഷനും സർക്കാരും നടത്തിയ കള്ള കളിയിൽ പ്രതിഷേധിച്ചുകൊണ്ടും മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണീട് ഗാന്ധി സ്ക്വയറിൽ മകളെ മാപ്പ് എന്നപേരിൽ സായാഹ്ന ധർണ്ണ നടത്തി. ഡിസിസി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. എസ് ജോബിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ്ണ സമരത്തിൽ എം പി ഏലിയാസ്, വി ജെ ജോസഫ്, പോൾ വർഗീസ്, അഡ്വ. ജോൺ തോമസ്, എൽദോ പീറ്റർ,എൽദോ ടോം പോൾ, സോജൻ എ കെ,പി കെ. പ്രദീപ്, ശോഭ ഏലിയാസ്, മോളി തോമസ്, രാജി ബിജു, ഷിജി ബിജു, ബിനു കെ വർഗീസ്,പോൾ തോമസ്, ജേക്കബ് പി. കെ,കെ എസ്. രാജേഷ്,അമൽ ബാബു,ബൈജു പി എബ്രഹാം, സി ജി മത്തായി, ജോയി പി വി, നിഖിൽ രാജ്, വിൽസൺ തോമസ്, ജേക്കബ് വി. പി,ലാൽസൺ തോമസ്, തോമസ് കളപ്പുരക്കൽ, ജെയിംസ് പി പി തുടങ്ങിയവർ നേതൃത്വം നൽകി.