Back To Top

December 15, 2023

പിറവത്ത് ബൈക്ക് മോഷണം വ്യാപകമാകുന്നു.  

 

 

പിറവം:നഗരത്തിൽ തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് ബൈക്കുകൾ മോഷണം പോയതായി പരാതി. വെള്ളി വൈകിട്ട്

കരക്കോട് സ്വദേശി ജോൺ ജോസഫിന്റെ ബൈക്ക് മോഷണം പോയതാണ് അവസാന സംഭവം. പള്ളിക്കവലയിൽ ബാങ്കിന് സമീപം ആണ് പാർക്ക് ചെയ്ത ബൈക്കാണ് കാണാതായത്. ബുധൻ രാത്രിയിൽ പിറവം കരവട്ടെ കുരിശിന് സമീപം പെരിങ്ങമലയിൽ ബിനുവിൻ്റെ പോർച്ചിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പാലച്ചുവട്ടിൽ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേർ ചേർന്ന് വീട്ടമ്മയുടെ രണ്ട് പവന്റെ മാല കവർന്ന സംഭവമുണ്ടായി. പിറവം പാലച്ചുവട് കല്ലുവെട്ടാംമട പെരിങ്ങാമലയിൽ ചിന്നമ്മ (72)യുടെ മാലയാണ് കവർന്നത്. പാലച്ചുവട് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കിൽ പോയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ പാലച്ചുവട് കല്ലുവെട്ടാംമട റോഡിൽ നിന്ന് നൂറ് മീറ്ററോളം മാറി വീടിനടുത്തെത്തിയപ്പോഴാണ് അക്രമം നടന്നത്. മൂന്നു സഭവങ്ങളിലും

പിറവം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

രണ്ട് മാസം മുമ്പ് പിറവം പിഷാരുകോവിൽ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അന്നു തന്നെ പിറവം പാലത്തിന്റെ നടപ്പാതയിലൂടെ വന്ന യുവതിയുടെ മാലയും മോഷണം പോയിരുന്നു

.

Prev Post

കക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ചടങ്ങുകൾ തുടങ്ങി

Next Post

2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച വനിതകൾക്കുള്ള പച്ചക്കറി തൈ വിതരണം പദ്ധതിയുടെ…

post-bars