കക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ചടങ്ങുകൾ തുടങ്ങി
പിറവം: നിർമാണം പൂർത്തിയായ കക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച വിഗ്രഹ ഘോഷയാത്ര വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഫ്ലാഗ് ഓഫ് ചെയ്തു. പാമ്പാക്കുട ശാഖാ സെക്രട്ടറി കെ.കെ. തമ്പി അധ്യക്ഷനായി.
വിഗ്രഹ ഘോഷയാത്രയ്ക്ക് കക്കാട് കവലയിൽ കക്കാട് എസ്.എൻ. ഡി.പി. ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രത്തിൽ ശിവഗിരിയിലെ സന്ന്യാസി ശ്രേഷ്ഠൻ സ്വാമി ശിവനാരായണ തീർത്ഥ യെ പൂർണകുംഭം നൽകി സ്വീകരിച്ചു.
വൈകീട്ട് ദീപാരാധനയെ തുടർന്ന് ആചാര്യവരണത്തോടെ ചടങ്ങുകൾ തുടങ്ങി. ആചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയെ കൂറയും പവിത്രമോതിരവും നൽകി ചടങ്ങുകൾക്ക് ആചാര്യനാക്കി. ബിംബ പരിഗ്രഹത്തെ തുടർന്ന് പ്രാസാദ ശുദ്ധി, സ്ഥലശുദ്ധി ക്രിയകൾ നടന്നു. ഡിസംബർ 17-നാണ് വിഗ്രഹപ്രതിഷ്ഠയും കലശാഭിഷേക
വും.