വയോമിത്രത്തിൽ മരുന്നില്ല. എന്നെത്തു മെന്നു ഉറപ്പുമില്ല.
പിറവം: പിറവം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വയോമിത്രത്തിൽ മരുന്നുകൾ ഇല്ലാതായിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം കുറെ മരുന്ന് വന്നെങ്കിലും പ്രായമായവർക്ക് ആവശ്യമായ ഷുഗർ പ്രഷൻ കൊളസ്ട്രോൾ തുടങ്ങിയവക്കൊന്നും മരുന്നുകളില്ല. പ്രമേഹത്തിനുളള ഇൻസുലിൻ ഇല്ലാതായിട്ടു മാസങ്ങളായി. എന്ന് വരുമെന്ന് പറയുവാൻ അധികൃതർക്ക് സാധിക്കുന്നുമില്ല. യു.ഡി.എഫ് കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, രാജു പാണാ ലിക്കൽ , വൽസലവർഗീസ്, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, ജോജിമോൻ ചാരു പ്ലാവിൽ ബബിതാ ശ്രീജി, മുൻ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായ ആയ അരുൺ കല്ലറക്കൽ എന്നിവർ വയോമിത്രം ആഫീസിൽ പോയി വിവരം ആരാഞ്ഞപ്പോഴാണ് ജീവനക്കാരുടെ നിസഹായാവസ്ഥ മനസിലായതു . മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ ഭരണ സമിതി അടിയന്തിരമായി ഇടപെടണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.