മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയല്‍ ഗവ.കോളജില്‍ ദ്വിദിന ദേശീയ സെമിനാര്‍ തുടങ്ങി.
കൂത്താട്ടകുളം : മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയല്‍ ഗവ.കോളജില്‍ കഥകളി, ആട്ടക്കഥ, ആട്ടം, അരങ്ങ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ തുടങ്ങി. എഴുത്തുകാരി
ഡോ. സില്‍വിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഡോ.കെ. മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍.അജയകുമാര്‍, ഡോ.കെ.വി.ദിലീപ് കുമാര്‍, ഡോ.കെ.ആർ.പ്രവീണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.ആഷ പുല്ലാട്ട് , കോ ഓർഡിനേറ്റർ ജി.സജിത എന്നിവർ പ്രസംഗിച്ചു.
ഇന്ന് കഥകളി നടന്‍ പീശപ്പിള്ളി രാജീവന്‍ കഥകളി സോദോഹാരണ പ്രഭാഷണം നടത്തും. എം.എസ്. ഡോ.സേതുലക്ഷ്മി കഥകളി അനുഭവങ്ങള്‍ പങ്കുവയ്ക്കും.
തൃപ്പൂണിത്തുറ ഭവാനീശ്വരി കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളിയുടെ രംഗാവതരണം
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.