വോയിസ് ഓഫ് ഡയറി ഫാർമർ സംഘടിപ്പിക്കുന്നു
എറണാകുളം: എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ‘വോയിസ് ഓഫ് ഡയറി ഫാർമർ’ സംഘടിപ്പിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഫാമിൽ അനുവർത്തിച്ചു വരുന്ന പുതിയ ആശയങ്ങളെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ഡിസംബർ 20ന് മുൻപ് [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.