സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിയുടെ കാശ് പോലും കൊടുക്കാൻ കഴിയാത്ത പിണറായി സർക്കാർ നവ കേരള സദസ്സിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്നു- വി. ഡി സതീശൻ
പിറവം. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിയുടെ കാശ് പോലും കൊടുക്കാൻ കഴിയാത്ത പിണറായി സർക്കാർ നവ കേരള സദസ്സിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുകയാണെന്നും , മുഖ്യമന്ത്രിക്കും കുടുംബത്തിനും വിഹിതം നൽകിയാൽ എന്ത് കൊള്ളയും നടത്താവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജനാധിപത്യപരമായി സമരം ചെയുന്നവരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് കായികമായി നേരിടാനാണ് പിണറായി ശ്രമിക്കുന്നതെന്നും, ഇതു കൊണ്ടൊന്നും സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുകയില്ലയെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് ജനങ്ങളെ ഭയമാണെന്നും.വാഹനങ്ങളുടെയും പരിവാരങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പിണറായി വിജയൻ കേരളീയ പൊതു സമൂഹത്തിന് മുന്നിൽ കോമാളിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.
യു.ഡി.എഫ് .പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കെ. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.അനൂപ് ജേക്കബ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
ഫ്രാൻസിസ് ജോർജ്, വി. ജെ. പൗലോസ്,ഡോമിനിക് പ്രസന്റേഷൻ, ജെയ്സൺ ജോസഫ്, ഐ. കെ രാജു, രാജു പാണാലിക്കൽ,കെ. ആർ പ്രദീപ്‌കുമാർ,സുനിൽ മത്തായി,വിത്സൺ കെ ജോൺ,റീസ് പുത്തൻവീടൻ, സി. എ ഷാജി,പി. സി ജോസ്, ആർ ഹരി, ജോണി അരീക്കട്ടിൽ, എം.എം ബഷീർ,എം. പി ജോസഫ്, തോമസ് മല്ലിപ്പുറം, അരുൺ കല്ലറക്കൽ, ഡോമി ചിറപ്പുറം, ഷാജു ഇലഞ്ഞിമറ്റം, സൈബ താജുദീൻ, ജയ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.