മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. t
പിറവം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും പര്യടനം.
സമയം: തൃക്കാക്കര- ഉച്ചകഴിഞ്ഞ് മൂന്ന്, പിറവം: വൈകിട്ട് അഞ്ച്. തൃപ്പൂണിത്തുറ: ഉച്ചകഴിഞ്ഞ് മൂന്ന്, കുന്നത്തുനാട്: വൈകിട്ട് അഞ്ച്.