പാമ്പാക്കുട ഗ്രാമത്തില്‍ തരിശായിക്കിടന്ന പത്തേക്കറോളം പാടശേഖരം മുവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി
പിറവം: പാമ്ബാക്കുട ഗ്രാമത്തില്‍ തരിശായിക്കിടന്ന പത്തേക്കറോളം പാടശേഖരം മുവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കി.പാമ്ബാക്കുടയിലെ “ഉയിരാണ് കതിര്’ പദ്ധതിയുടെ ഭാഗമാവാനാണ് കോളജിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥികള്‍ ചാലുനിലം പാടശേഖരം കിളച്ചൊരുക്കി തയാറാക്കിയത്.
തരിശുനിലം കിളച്ചൊരുക്കുവാൻ തൂമ്ബയും, മണ്‍വെട്ടിയും, കൊട്ടയുമായൊക്കെയായി വിദ്യാര്‍ഥികള്‍ പാടത്തേക്കിറങ്ങിയത് നാട്ടുകാര്‍ക്കും കൗതുകമായി. ട്രാക്ടര്‍ ഇറക്കി പൂട്ടാൻ സാധിക്കാത്തതിനാലും, മറ്റു കാരണങ്ങളാലും തരിശായിക്കിടക്കുകയായിരുന്നു ചാലുനിലം. പ്രദേശം കിളച്ചൊരുക്കി, ഇവിടെ രക്തശാലി, ഞവര തുടങ്ങിയ അപൂര്‍വ ഇനം നെല്ലുകളാണ് വിളയിച്ചെടുക്കുന്നത്. പദ്ധതിക്ക് പുനര്‍ജനി – എന്നാണ് പേരിട്ടിരിക്കുന്നത്. കോളജ് പ്രിൻസിപ്പല്‍ പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്ബര്‍ ജിനു സി. ചാണ്ടി, സിബി പൗലോസ്, ജോയി തളിമേല്, പി.ഡി. ശങ്കര്‍, കെ.പി. ജോണ്‍, സാബു അറയ്ക്കല്‍, ജോസ് വാഴക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.