ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ വർണ്ണപ്പൊലിമയാർന്ന കിഡ്സ് ഫെസ്റ്റ്.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ കിഡ്സ് ഫെസ്റ്റ് ശ്രദ്ധേയമായി. ദേവമാതാ കോളേജിലെ മുൻ അസോസിയേറ്റ് പ്രൊഫസറും മരങ്ങോലി സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. ഡോ. ജോസഫ് പര്യാത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ സജീവ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, മാത്യൂ പീറ്റർ, പൗലോസ് മാഞ്ഞാമറ്റം, മാജി സന്തോഷ്, ബേബി വർക്കി , ഡെൽന ആൻ ബിനു, വസുദേവ് പ്രവീൺ എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.