ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും നവകേരള സദസ്സിന് പുറകെ – കേരളത്തിൽ ഭരണ സ്തംഭനാവസ്ഥ. അനൂപ് ജേക്കബ് എം.എൽ.എ.
പിറവം : ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഒക്കെ നവകേരള സദസിന്റെ പിന്നാലെ പോയതിനാൽ ഇന്ന് ഭരണ സ്തംഭനാവസ്ഥ ഉണ്ടായിരിക്കുകയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ. വരുന്ന പതിമൂന്നാം തീയതി ബുധനാഴ്ച 4 മണിക്ക് പിറവത്ത് യു ഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കുറ്റവിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു രാഷ്ട്രീയ പരിപാടിക്ക് സർക്കാർ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്ത നടപടി ഇതിന് മുമ്പ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായകെ ആർ പ്രദീപ് കുമാർ, റീസ് പുത്തൻവീട്ടിൽ, സി.എ. ഷാജി,രാജു പാണാലിക്കൽ , പി.സി. ജോസ്, മറ്റു യു.ഡി.എഫ്. നേതാക്കൾ സംബന്ധിച്ചു.