Back To Top

December 8, 2023

വിവാഹ വിരുന്നില്‍നിന്ന് വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ കോടതി.

കൂത്താട്ടുകുളം : വിവാഹ വിരുന്നില്‍നിന്ന് വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ കോടതി.പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. 2019 മേയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തിലായിരുന്നു സല്‍ക്കാരം. ഡി.ബി ബിനു, വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

 

പരാതിക്കാരന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും മൂന്ന് ദിവസം ചികിത്സ തേടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയും എക്‌സൈസ് ഉദ്യോഗസ്ഥനുമായ വി. ഉന്‍മേഷ്, ഭക്ഷണ വിതരണക്കാരായ സെന്റ് മേരിസ് കാറ്ററിങ് സര്‍വീസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും കൂത്താട്ടുകുളം നഗരസഭ കാറ്ററിങ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കൂടാതെ, വിവാഹത്തില്‍ പങ്കെടുത്ത പത്തോളം പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി.

 

കാറ്ററിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നു സേവനത്തില്‍ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി, നഷ്ടപരിഹാരമായി 40,000 രൂപ 9% പലിശ നിരക്കില്‍ 30 ദിവസത്തിനകം പരാതിക്കാന് നല്കാന്‍ ഉത്തരവ് നല്കി. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Prev Post

ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി

Next Post

റോഡരികില്‍നിന്നു കളഞ്ഞു കിട്ടിയ പഴ്സ് ഉടമയ്ക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി.

post-bars