Back To Top

December 8, 2023

നവകേരള സദസ്സ് നാളെ പിറവത്ത്‌- ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

 

പിറവം: മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ പിറവം മണ്ഡലവും നഗരവും പൂർണ സജ്ജമായെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിലറിയിച്ചു.ശനി വൈകിട്ട് 4 മുതലാണ് പിറവത്ത് നവകേരള സദസ് നടക്കുക. പന്തലിൽ പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളുടെ നിർമ്മാണം പൂർത്തിയായി.ഉച്ചക്ക് രണ്ട് മണി മുതൽ പരാതികൾ സ്വീകരിക്കും. തിരക്കുണ്ടായാൽ ഉടൻ കൂടുതൽ കൗണ്ടറുകൾ ഒരുക്കും. പരാതി സ്വീകരിക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും നൽകിക്കഴിഞ്ഞു.പിറവം കൊച്ചു പള്ളി മൈതനത്ത് 45000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പന്തൽ .സ്റ്റേജിൻ്റെയും സദസിൻ്റെയും നിർമ്മാണങ്ങളും പൂർത്തിയായി.

അലങ്കാരമുൾപ്പെടെയുള്ള മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്.

നടക്കാവ് റോഡുവഴിയാണ് നവകേരള ബസ് എത്തുക.മിനി സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊച്ചു പള്ളി മൈതാനത്തേക്ക്സ്വീകരിക്കും. ഇരുപതിനായിത്തോളം ആളുകൾ സദസിൽ പങ്കെടുക്കും. സുരക്ഷക്കായി പോലീസുകാരും, വോളൻ്റിയർമാരുടെ സേവനവും ഉണ്ടാകും. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ്, കൺവീനർ ആർഡിഒ പി എം അനി, ജോയിൻ്റ് കൺവീനർ പി ബി രതീഷ്, നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ,ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ പങ്കെടുത്തു.

 

 

Prev Post

നവകേരള സദസ്സ് – പിറവത്ത് ശനിയാഴ്ച ഗതാഗത നിയന്ത്രണം

Next Post

ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി

post-bars