നവകേരള സദസ്സ് – പിറവത്ത് ശനിയാഴ്ച ഗതാഗത നിയന്ത്രണം
പിറവം : നവകേരള സദസ് നടക്കുന്ന ശനി ഉച്ചക്ക് 12 മുതൽ വൈകിട്ട് 7 വരെ പിറവത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. മാമലകവല മുതൽ സീറോഡ് ജംഗ്ക്ഷൻ, ദേവിപ്പടി, പള്ളിക്കവല, കൊച്ചുപള്ളി റോഡ്, വലിയപള്ളി പരിസരം എന്നിവിട ങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയത്ത് ഈ പ്രദേശങ്ങളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
പാർക്കിങ്ങ്
പിറവം നവകേരള സദസിനായി പിറവത്ത് എത്തുന്ന വാഹനങ്ങൾക്ക്
മാം ഓഡിറ്റോറിയം ഗ്രൗണ്ട്, സെൻ്റ് ജോസഫ്സ് സ്കൂൾ മൈതാനം, കെഎസ്ആർടിസി ബസ് സ്റ്റാൻ്റ്, പിറവം ഗവ. സ്കൂൾ , എംകെഎം. സ്കൂൾ , ആകശാല പേ ആൻ്റ് പാർക്കിംഗ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്. വിഐപി , ഉദ്യോഗസ്ഥ വാഹനങ്ങൾ സ്നേഹഭവൻ സ്കൂൾ മൈതാനം, ഹോളികിംഗ്സ് സ്കൂൾ മൈതാനം, കൊച്ചുപള്ളി പാരിഷ് ഹാൾ മുറ്റം,വലിയ പള്ളിയുടെ രണ്ട് മൈതാനങ്ങൾ , പിഷാരുകോവിൽ ക്ഷേത്രം മൈതാനം എന്നിവിടങ്ങളിലാണ് പാർക്കിങ്.