Back To Top

December 5, 2023

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു

തിരുമാറാടി : ഒലിയപ്പുറത്ത്‌ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു. ഒലിയപ്പുറം വാരുകുഴിയിൽ ജോമോന്റെ 9 മാസം പ്രായമായ മുട്ടനാടാണ് ചത്തത്. കളപ്പുരയിൽ സ്ക്കറിയയുടെ പുരയിടത്തിൽ കെട്ടിയിരുന്ന ആടിനെ ഇന്നലെ വൈകുന്നേരം ആണ് ചത്ത നിലയിൽ കണ്ടെത്തിയത്. വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആടിനെ ആക്രമിച്ചത് തെരുവുനായ അല്ല എന്ന് കണ്ടെത്തി. ആടിനെ ആക്രമിച്ച മൃഗത്തെപ്പറ്റി സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ആടിന്റെ വയർ തുരന്ന് കുടൽ കടിച്ച് കൊണ്ടുപോയി അവസ്ഥയിലാണ് ഉണ്ടായിരുന്നത്. ആടിന്റെ ശരീര ഭാഗത്ത് മറ്റൊരിടത്തും മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാലാടുകളെ ഒരുമിച്ചാണ് പുരയിടത്തിൽ കെട്ടിയിരുന്നത്. മറ്റ് ആടുകൾ വീട്ടിലേക്ക് ഓടി എത്തിയപ്പോഴാണ് ഒരു ആട് കൂട്ടത്തിൽ ഇല്ല എന്ന് ഉടമ അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്.

Prev Post

കോൺഗ്രസ്സിന്റെ തിരിച്ച് വരവിന് ചാലക ശക്തിയാകുവാൻ ഐ.എൻ.ടി.യു.സിക്ക് ആകണം . ആർ. ചന്ദ്രശേഖരൻ.

Next Post

മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പിറവം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക്…

post-bars