ദേശീയ വിദ്യാഭ്യാസ നയം 2020 വിശകലനവും ചർച്ചയും സംഘടിപ്പിച്ചു .
പിറവം : ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സാർവത്രിക ജനാധിപത്യം മതേതര വിദ്യാഭ്യാസത്തെ തകർക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം ഷാജർഖാൻ
അഭിപ്രായപ്പെട്ടു. റോട്ടറി ക്ലബ്ബ് ഓഫ് പിറവം റിവർ വാലിയും ഗ്രേറ്റർ പിറവം ഡെവലപ്മെന്റ് ഫോറവും റോട്ടറി ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച
ദേശീയ വിദ്യാഭ്യാസ നയം 2020 വിശകലനവും ചർച്ചയും എന്ന പരിപാടിയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ക്ലാസും രണ്ടാം ക്ലാസും പ്രീ പ്രൈമറിയുടെ ഭാഗമാക്കി അധ:പതിപ്പിക്കുകയും 10+2 എന്നത് മാറ്റി 5+3+3+4 എന്ന ഘടന കൊണ്ടുവരികയും ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം
സൃഷ്ടിക്കുമെന്നും, നാലുവർഷ ബിരുദ കോഴ്സ്, മൂന്നുവർഷ ബിരുദ കോഴ്സുകളേയും സർവകലാശാലകളെയും പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും, ബിഎഡ് ട്രെയിനിങ് കോളേജുകൾ അടച്ചുപൂട്ടണമെന്ന നിർദ്ദേശം അധ്യാപക വിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യുമെന്നും
അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ.എ.സി. പീറ്റർ മോഡേറ്റർ മോഡറേറ്ററായിരുന്നു. ഫാദർ ഡോ.ജോൺ എർണ്യാകുളത്തിൽ,
ഡോ. പൗലോസ് പി വി, സി.കെ. നാഥൻ എം.കെ ഡാനിയേൽ, ഷൈൻ പി എസ് തുടങ്ങി നിരവധി പേർ ചർച്ചകളിൽ പങ്കെടുത്തു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികളും
അധ്യാപക പ്രതിനിധികളളും സംബന്ധിച്ചു .