മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം
പിറവം : മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കുന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനത്തിന് ഒരുക്കങ്ങളായി. ഡിസംബർ 2 ശനിയാഴ്ച ഡോക്ടർ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും . തുടർന്ന് ക്രിസ്തുമസ് കാല ധ്യാനവും, കരോൾ ഗാന മത്സരവും നടക്കും. 600 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ഫാദർ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം അധ്യക്ഷത വഹിക്കും. വികാരി ഫാദർ. ഷിബു കുരിയൻ, ജനറൽ സെക്രട്ടറി മിനി ജോസഫ് ,പി എം വർഗീസ് പുത്തൻപുരയ്ക്കൽ ,നിഷാ ജോയി, ട്രസ്റ്റിമാരായ ജേക്കബ് കമ്പക്കാലുങ്കൽ ജോസ്, പാലക്കാട്ടുകുഴിയിൽ ,യോഹന്നാൻ പാലക്കാട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകും