പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു
പിറവം : പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. കുളത്തിന്റെ ആഴം കൂട്ടി സൈഡ് ഭിത്തി പുനർ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളാണ് ഇതിലൂടെ ചെയ്യുന്നത്.അതുപോലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ
താറ്റുപാടം പത്തുപറപ്പാടത്തിന്റെ വലിയ തോടിനു
കുറുകെയുള്ള VCB പുനർ നിർമ്മിക്കുന്നതിനും ഫുഡ്പാത് നിർമ്മിക്കുന്നതിനുമായി 20 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.