എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം
കൂത്താട്ടുകുളം : എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരായ ഏറ്റുമാനൂർ
നിരവത്ത് മാത്യു (59), ഭാര്യ ലിസമ്മ (58) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.15 നാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന
കെഎസ്ആർടിസി ബസ്
റോഡിന് സമീപത്തെ സ്ഥാപനത്തിലേക്ക് തിരിഞ്ഞു കയറുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ : എം.സി റോഡിൽ വടക്കൻ പാലക്കുഴയിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ