സെന്റ് ഫിലോമിനസിന് ഇരട്ട വിജയം
പിറവം : സെൻട്രൽ കേരള സഹോദയ കോതമംഗലം ഗ്രീൻവാലി സ്കൂളിൽ നടത്തിയ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിന് ഇരട്ട വിജയം . എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറ്റിയെട്ട് സ്കൂളുകൾക്കായി നടത്തിയ മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സെന്റ് ഫിലോമിനാസ് രണ്ടാം സ്ഥാനം നേടി. പ്രോമിസിംഗ് പ്ലെയർ ആയി സെന്റ് ഫിലോമിനാസിലെ ഗ്രീജോ മനോജ് തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് കോച്ചിനുള്ള ട്രോഫി സെന്റ് ഫിലോമിനാസ് കോച്ച് ക്ലിന്റ് ജോണി നേടി.
വിജയികളെ പി.ടി.എ പ്രസിഡണ്ട് സജീവ് പി. കെ, ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ , മാത്യു പീറ്റർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ മാജി സന്തോഷ് എന്നിവർ അഭിനന്ദിച്ചു.