കുച്ചിപ്പിടിയിൽ ചേച്ചി …ഭരതനാട്യത്തിൽ അനിയത്തി
പിറവം: റവന്യൂ ജില്ലാ കലോത്സവത്തിൽ നൃത്ത ഇനത്തിൽ ഒന്നാം സ്ഥാനം നേടി സഹോദരിമാർ. മൂത്തകുന്നം ഗവ.ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹരിചന്ദന.എസ്.എം ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പിടിയിൽ ഒന്നാം സ്ഥാനവും, അനിയത്തി എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സങ്കീർത്തന ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.