ആയുര്‍വേദ പഞ്ചകര്‍മ്മ അന്തര്‍ദേശീയ സെമിനാര്‍, പരിശീലനം രണ്ടാം ഘട്ട പരിപാടി കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി.
കൂത്താട്ടുകുളം: ആയുര്‍വേദ പഞ്ചകര്‍മ്മ അന്തര്‍ദേശീയ സെമിനാര്‍, പരിശീലനം രണ്ടാം ഘട്ട പരിപാടി കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി.ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാൻ എൻ. നാരായണൻ നമ്ബൂതിരി ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്.ബിജു പ്രസാദ് അദ്ധ്യക്ഷനായി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാന്ത്, വൈദ്യ മനോഹര്‍ പാലകുത്തി , ഡോ. ശ്രീകല, ജയശ്രീ പി. നമ്ബൂതിരി, ഡോ എൻ.വി. അഞ്ജലി , സൈമണ്‍ റോഡ്രിഗുസ് ,
ടിം കാര്‍ എന്നിവര്‍ സംസാരിച്ചു. മഹര്‍ഷി അന്തര്‍ദേശീയ സര്‍വകലാശാലയുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിശീലനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.