Back To Top

November 20, 2023

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും.

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും.മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്‍റെ ഭാഗമായാണ് ജില്ലയില്‍ നാല് ദിവസം എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം. ഏഴിന് രാവിലെ ഒമ്ബതിന് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ജില്ലയിലെ ആദ്യ യോഗം.

 

ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെൻറ്. ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും ആറിന് പറവൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.എട്ടിന് രാവിലെ ഒമ്ബതിന് പ്രഭാതയോഗം കലൂര്‍ ഐ.എം.എ ഹൗസില്‍ ചേരും. രാവിലെ 11ന് ഞാറക്കല്‍ ജയ്ഹിന്ദ് ഗ്രൗണ്ടില്‍ വൈപ്പിന്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടില്‍ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി മണ്ഡലത്തിലെയും വൈകിട്ട് ആറിന് മറൈന്‍ഡ്രൈവില്‍ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകള്‍ നടക്കും.

 

ഡിസംബര്‍ ഒമ്ബതിന് രാവിലെ ഒൻപതിന് തൃപ്പൂണിത്തുറ അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററില്‍ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്ത്നാട് മണ്ഡലങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി പ്രഭാതയോഗം ചേരും. രാവിലെ 11ന് കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ തൃക്കാക്കര മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം മണ്ഡലത്തിലെയും ആറിന് കോലഞ്ചേരി സെൻറ്. പീറ്റേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകള്‍ നടക്കും.

 

ഡിസംബര്‍ 10ന് രാവിലെ ഒമ്ബതിന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തില്‍ പെരുമ്ബാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും. രാവിലെ 11ന് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പെരുമ്ബാവൂര്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കോതമംഗലം മണ്ഡലത്തിലെയും 4.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസുകളോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും.

Prev Post

ജില്ലാ കലോത്സവം – പിറവത്ത്‌ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം .   …

Next Post

രാമമംഗലം പള്ളിയിൽ കർഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

post-bars