Back To Top

November 19, 2023

മണീടിൽ ലഹരി രഹിത മാതൃക ഇടം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി

 

പിറവം : മണീട് ഗ്രാമപഞ്ചായത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും എക്സൈസ് വിമുക്തിയുടെയും, എച്ച് .എം .എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്ക് എതിരായി ആരംഭിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വർജ്ജനത്തിലൂടെ ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സംസ്ഥാന എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ. പി.എസ് നിർവഹിച്ചു.

ലഹരിക്ക് അടിമപ്പെട്ടവരെയും ദോഷഫലങ്ങൾ നേരിടുന്നവരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി മണീട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൗൺസിലിംഗ് സെൻറർ പ്രവർത്തന ഉദ്ഘാടനവും, പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി 8 നും 15 വയസ്സിനും ഇടയിൽ പ്രായമുള്ള, ഫുട്ബോളിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനത്തിലൂടെ കായിക പ്രതിഭകൾ ആക്കുന്ന ഫുട്ബോൾ അക്കാദമി പ്രവർത്തനങ്ങൾക്കും അനുബന്ധമായിട്ടുള്ള ഫുട്ബോൾ ടൂർണമെന്റിനും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എക്സൈസ് ജോയിൻ കമ്മീഷണർ എ പി സി ഗോപകുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് മോളി തോമസ്, ജനപ്രതിനിധികളായ പി കെ പ്രദീപ്, ജ്യോതി രാജീവ്, ജോബ് പി എസ് , മിനി തങ്കപ്പൻ, അനീഷ് സി ടി,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടെനിമോൻ ബി, എച്ച് എൽ.എൽ മാനേജ്മെൻറ് അക്കാദമി പ്രൊജക്റ്റ് ലീഡ് നമിത, മുൻ പഞ്ചായത്ത് പ്രസിഡൻറ് വി ജെ ജോസഫ്, അംഗങ്ങളായ പ്രമോദ് പി, രഞ്ജി സുരേഷ്, എ കെ സോജൻ, ശോഭ ഏലിയാസ്, ബിനി ശിവദാസ്, മിനു മോൻസി, സി ഡി എസ് ചെയർപേഴ്സൺ ഉഷ രാമചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. വിപിൻ മോഹൻ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ ആശംസകൾ അർപ്പിച്ചു . പദ്ധതി സംബന്ധിച്ച പ്രവർത്തന റിപ്പോർട്ട് വിമുക്തി മിഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ ബിബിൻ ജോർജ് അവതരിപ്പിച്ചു.

Prev Post

ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും

Next Post

എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം രുചിയിടം നിറക്കാൻ പഴയിടം എത്തി. ഊട്ടുപുര…

post-bars