Back To Top

November 18, 2023

കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി. വളണ്ടിയർമാരും ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി .  

പിറവം : 34ആമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്, സെന്റ് ജോസഫ് എച്ച്എസ്എസ് പിറവം, എം കെ എം. എഛ്. എസ്. എസ് പിറവം, എംടിഎംഎച്ച്എസ്എസ് പാമ്പാക്കുട, എന്നീ സ്കൂളിലെ എസ്‌.പി.സി. എൻസിസി, എൻഎസ്എസ്, വോളണ്ടിയേഴ്സ് മീറ്റ്‌ പിറവത്ത്‌ നടത്തി.

വളണ്ടിയേഴ്സ്ന് ആവശ്യമായ നിർദ്ദേശങ്ങളും ട്രെയിനിങ് നൽകുന്നതിനുവേണ്ടി ആണ് സംഘടിപ്പിച്ചത്. സംഗമം പിറവം എംഎൽ.എ അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ലോ ആൻഡ് ഓർഡർ കമ്മിറ്റി ചെയർമാൻ ബി മൽ ചന്ദ്രൻ അധ്യക്ഷ വഹിച്ചു. കുട്ടികൾക്ക് ആവശ്യമായ ട്രെയിനിങ്ങും , നിർദ്ദേശങ്ങളും പിറവം സർക്കിൾ ഇൻസ്പെക്ടർ ഡി. ഇന്ദ്രരാജ് നൽകി. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , ഡി.ഡി.ഇ ഹണി.ജി അലക്സാണ്ടർ , തോമസ് മല്ലിപ്പുറം രാജു പാണാലിക്കൽ, ഡോക്ടർ അജേഷ് മനോഹർ, ജൂബി പൗലോസ്,ജിൻസ് പെരിയപ്പുറം,ഷെബി ബിജു,, പ്രശാന്ത് മമ്പുറം, മോളി വലിയ കട്ടയിൽ പ്രസ് ക്ലബ് പ്രസിഡണ്ട് എം.ടി. പൗലോസ് , കമ്മറ്റി കൺവീനർ കബീർ പി എ.എന്നിവർ പങ്കെടുത്തു. മുന്നൂറോളം വളണ്ടിയർമാർ ക്യാമ്പിൽ പങ്കെടുത്തു.

 

Prev Post

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

Next Post

മണീടിൽ വിമുക്തി കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനം

post-bars